ഇറാൻ അനുകൂല പ്രതിഷേധങ്ങൾ നിരീക്ഷിക്കണം ; സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദ്ദേശം

Mar 2, 2026 - 17:09
 0  4
ഇറാൻ അനുകൂല പ്രതിഷേധങ്ങൾ നിരീക്ഷിക്കണം ; സംസ്ഥാനങ്ങൾക്ക്  കേന്ദ്രനിർദ്ദേശം

ന്യൂഡൽഹി : യുഎസ്, ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇറാൻ അനുകൂല പ്രതിഷേധങ്ങളിൽ ശ്രദ്ധ വേണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്ന ഇറാൻ അനുകൂല തീവ്രവാദ പ്രസംഗകരെ നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

തീവ്രവാദികളുടെയും ആഗോള ഭീകര സംഘടനകളുടെയും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാൻ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിന് പിന്നാലെ കാശ്മീരിൽ അടക്കം പ്രതിഷേധ പ്രകടനങ്ങൾ നടന്ന സാഹചര്യത്തിലാണ് ശ്രദ്ധയും ജാഗ്രതയും വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.

ഖമേനിയുടെ കൊലപാതകത്തിനെതിരെ കഴിഞ്ഞ ദിവസം വൻ തെരുവ് പ്രതിഷേധങ്ങൾ നടന്നതിനെത്തുടർന്ന് തിങ്കളാഴ്ച കശ്മീരിലെ ചില ഭാഗങ്ങളിൽ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ലാൽ ചൗക്കിലെ പ്രശസ്തമായ ഘണ്ടാ ഘർ ചുറ്റും ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിട്ടിരിക്കുകയാണ്.