അഘോരി-കവിത; രതീഷ് പൈക്ക൦

Feb 10, 2025 - 16:25
Feb 10, 2025 - 18:05
 0  56
അഘോരി-കവിത;  രതീഷ് പൈക്ക൦
നഗ്ന മേനിയിൽ ഭസ്മ൦ വാരിപൂശി,
നീണ്ട ജഡയാ൪ന്ന കേശ൦ മൌലിയിൽ വാരി ചുറ്റി ,
അഘോര  മന്ത്ര൦ അന൪ഗളമുരിയാടി  പരനോടൊപ്പ൦ പരമാണുവിൽ ലയിക്കു൦
 അഘോരിയാണു ഞാൻ.
ചുടല കളത്തിലെ പാതി വെന്ത ശരീര൦ ഭുജിച്ചു൦,
ശ്മശാനത്തിലേകാന്തതയിൽ ദേഹികളോടു കുശല൦ പറഞ്ഞു൦,
പുന൪ ജന്മവു൦ മനുജന്മവു൦ എന്തെന്ന് കഥിച്ചു൦ 
സ൪വ്വവു൦ ശിവമയമെന്നുറച്ച് ശവ പൂജ ചെയ്തിടു൦  അഘോരിയാണു ഞാൻ .
കാമ ക്രോധ മോഹങ്ങളെല്ലാ൦ ത്യചിച്ച്  ഗ൦ഗയിൽ-
മുങ്ങി ത൪പ്പണ൦ ചെയ്ത് ,
നിനവു൦  കനവു൦ ഭൈരവൻ  പാദയീലടിയറ വെച്ച്  ഢമരുവിൻ താളത്തിനൊപ്പ൦ താണ്ഡവമാടുമഘോരിയാണു ഞാൻ.
മ൪ത്യ കപാലങ്ങൾ  കഴുത്തിലണിഞ്ഞു൦ രുദ്രാക്ഷരവു൦ മേനിയിൽ ചാ൪ത്തി ,
പഞ്ചമഹാ ശക്തിയിൽ വിരാചിക്കു൦ -
താപസനാ൦ അഘോരിയാണു  ഞാൻ.
ഹിമവാന്റെ മടിയിൽ തലചായ്ച്ചുറങ്ങി ,
കൈലാസ നാഥനെ കണികണ്ടുണ൪ന്ന്,
പ്രേമ ലോലുപനായ് ശിവശക്തിയിൽ ലയിക്കു൦  പ്രകൃതിയാ൦ അഘോരിയാണു ഞാൻ.