KSSPA ജില്ലാ സമ്മേളനവും ആദരവും
കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ (KSSPA) 41)o ജില്ലാ സമ്മേളനം ഗുരുവായൂർ ഇന്ദിരഗാന്ധി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസ്തുത സമ്മേളനത്തിൽ അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിനെ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ മാനിച്ചു, KPCC വൈസ് പ്രസിഡന്റും മുൻ MLA യുമായ വി. ടി. ബലറാം ആദരിച്ചു.
DCC പ്രസിഡന്റ് ജോസഫ് ടാജറ്റ്, KSSPA ജില്ലാ പ്രസിഡന്റ് K. G. ഉണ്ണികൃഷ്ണൻ, വി. ആർ. പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.