ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി

Dec 1, 2025 - 12:59
 0  6
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി

രാജ്യവ്യാപകമായി നടക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി . സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ രണ്ട് ആഴ്ചത്തെ സമയവും കോടതി അനുവദിച്ചു.

സംസ്ഥാനങ്ങളില്‍ സൈബര്‍ കുറ്റകൃത്യ കേന്ദ്രങ്ങള്‍ ഉടന്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. തട്ടിപ്പില്‍ ബേങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാന്‍ സിബിഐക്ക് സ്വതന്ത്ര അധികാരം ഉണ്ടാകും. അത്തരം അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിന് കോടതി ആര്‍ബിഐയുടെ സഹായം തേടും.

ഐടി അതോറിറ്റി സിബിഐ അന്വേഷണത്തിന് എല്ലാ സഹായങ്ങളും നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. തട്ടിപ്പിന്റെ വ്യാപ്തി രാജ്യത്തിന് പുറത്തേക്കും നീളുന്നതിനാല്‍ സിബിഐയ്ക്ക് ആവശ്യമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.