അതൃപ്തിക്ക് പിന്നാലെ ചാണ്ടി ഉമ്മന് എഐസിസിയിൽ പുതിയ പദവി

Oct 22, 2025 - 20:17
 0  3
അതൃപ്തിക്ക് പിന്നാലെ ചാണ്ടി ഉമ്മന് എഐസിസിയിൽ പുതിയ പദവി

ന്യൂഡൽഹി: കെപിസിസി പുനഃസംഘടനയെ തുടർന്നുള്ള അതൃപ്തികൾക്കിടയിൽ, എംഎൽഎ ആയ ചാണ്ടി ഉമ്മന് എഐസിസിയിൽ പുതിയ ചുമതല ലഭിച്ചു. അദ്ദേഹത്തെ ടാലൻ്റ് ഹണ്ട് കോർഡിനേറ്ററായിട്ടാണ് നിയമിച്ചത്. മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് അദ്ദേഹം വഹിക്കുക.

 കെപിസിസി പുനഃസംഘടനയെപ്പറ്റി ചാണ്ടി ഉമ്മൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേരളത്തിൻ്റെ ചുമതല ലഭിച്ചിരിക്കുന്നത് എഐസിസി റിസർച്ച് കോർഡിനേറ്ററായ ജോർജ് കുര്യനാണ്. ഗോവയുടെ ചുമതല ഷമ മുഹമ്മദിനാണ് നൽകിയിട്ടുള്ളത്.