കൊച്ചി മേയര്‍ സ്ഥാനം; ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു
കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയറെ തീരുമാനിക്കാനുളള കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23 ന് ചേരും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ കൂടി സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തിന്‍റെ തീരുമാനം നിര്‍ണായകമാകും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകാനാണ് സാധ്യത.
ദീപ്തിയും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജയിച്ച കൗണ്‍സിലര്‍ ഷൈനി മാത്യുവും രണ്ടര വര്‍ഷം വീതം മേയര്‍ സ്ഥാനം പങ്കിടുമെന്ന പ്രചരണങ്ങളുണ്ടെങ്കിലും ഇത്തരം കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു.