ഗുണ്ടാതലവൻ അൻമോൽ ബിഷ്‌ണോയിയെ യുഎസിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചു; എൻഐഎ കസ്റ്റഡിയിൽ
ജയിലിൽ കഴിയുന്ന ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനും മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകക്കേസിലെ പ്രതിയുമായ അൻമോൽ ബിഷ്‌ണോയിയെ അമേരിക്കയിൽ നിന്ന് നാടുകടത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ തിരിച്ചെത്തിച്ചു.
നടൻ സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് വെടിവെച്ച കേസിലെ പ്രതി കൂടിയായ അൻമോലിനെ എൻഐഎ ഔദ്യോഗികമായി അറസ്റ്റ് ചെയ്ത ശേഷം ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി.