ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റു
ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് നിതിന്‍ ചുമതലയേറ്റത്. ജെ പി നഡ്ഡയുടെ പിന്‍ഗാമിയായ 45-കാരനായ നിതിന്‍ നബിന്‍ ബിജെപിയുടെ 12-ാമത് അധ്യക്ഷനാണ്.
ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് നബിന്‍ എത്തുന്നത്. ബിജെപിയുടെ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണ് നടക്കുന്നതെന്ന് വേണം മനസിലാക്കാന്‍. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് നിതിന്‍ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്.
ബിജെപിയുടെ പ്രസിഡന്റായി നിതിന്‍ നബിനെതിരെ മറ്റ് സ്ഥാനാര്‍ത്ഥികളാരും മത്സരരംഗത്തുണ്ടായിരുന്നില്ല. അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും നാല് തവണ ബീഹാര്‍ നിയമസഭാംഗവുമായ നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മകനാണ് നിതിന്‍ നബിന്‍. 2006 ല്‍ പിതാവിന്റെ മരണശേഷമാണ് രാഷ്ട്രീയ പ്രവേശനം.
നബിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്ന മുപ്പത്തിയേഴ് സെറ്റ് നാമനിര്‍ദ്ദേശ പത്രികകള്‍ തിങ്കളാഴ്ച ബിജെപി സംഘടന തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസര്‍ കെ ലക്ഷ്മണന് സമര്‍പ്പിച്ചു.