പാലിയേക്കരയിലെ ടോള്‍ പിരിവ് ; വ്യാഴാഴ്ച തീരുമാനമെന്ന് ഹൈക്കോടതി

Sep 22, 2025 - 12:58
 0  205
പാലിയേക്കരയിലെ ടോള്‍ പിരിവ് ; വ്യാഴാഴ്ച തീരുമാനമെന്ന് ഹൈക്കോടതി

പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്ന് പുനരാരംഭിക്കില്ല.ടോൾ പിരിക്കാനുള്ള അനുമതിയുടെ കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.മുരിങ്ങൂറില്‍ സര്‍വീസ് റോഡ് തകര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും ടോള്‍ പിരിവ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.

 തിങ്കളാഴ്ച മുതല്‍ വ്യവസ്ഥകളോടെ ടോൾ പിരിവ് പുനരാരംഭിക്കാമെന്നായിരുന്നു കഴിഞ്ഞയാഴ്ച ഹൈക്കോടതി നിർദേശിച്ചിരുന്നത്.ടോൾ പിരിവ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തവ് ഇന്ന് വരുമെന്നായിരുന്നു വിവരം.