വേടന്‍ ദുബൈ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ: ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു.

Nov 26, 2025 - 17:27
Nov 26, 2025 - 19:03
 0  40
വേടന്‍ ദുബൈ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ: ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു.

ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ദുബായ് മുഹൈസിനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതേ തുടര്‍ന്ന് നവംബര്‍ 28ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു.

കടുത്ത പനിയെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈറല്‍ ഫീവര്‍ ബാധിച്ചതായാണ് ഫേസ്ബുക്കിലൂടെ വേടന്‍ വ്യക്തമാക്കിയത്. വേടനെ ചികിത്സിക്കുന്ന മെഡിക്കല്‍ ടീം കര്‍ശന  വിശ്രമം നിര്‍ദ്ദേശിച്ച  സാഹചര്യത്തിലാണ് പരിപാടി നീട്ടിവെച്ചത്. ദോഹയിലെ ഏഷ്യന്‍ ടൗണിലുള്ള ആംഫി തിയേറ്ററിലാണ് മറ്റന്നാള്‍ പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടി മാറ്റിവെച്ചതില്‍ ആരാധകരോട് ക്ഷമയുംഅറിയിക്കുന്നുണ്ട്.

ഡിസംബര്‍ 12-ലേക്ക് ഷോ മാറ്റിവെച്ചുവെന്നാണ് വിശദീകരണം.