ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു പൂര്‍വ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹി വിചാരണ കോടതിയാണ് രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചത്. 16 മുതല്‍ 29 വരെയാണ് ജാമ്യ കാലാവധി. 14 ദിവസത്തേക്കാണ് ഇടക്കാല ജാമ്യം.
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം. 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും അതേ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലും ഇളവ് അനുവദിച്ചത്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദേശിച്ചു