യുദ്ധം അവസാനിച്ചാൽ പ്രസിഡന്‍റ് സ്ഥാനം ഒഴിയാം; സെലൻസ്കി

Sep 25, 2025 - 19:37
 0  172
യുദ്ധം അവസാനിച്ചാൽ പ്രസിഡന്‍റ് സ്ഥാനം ഒഴിയാം; സെലൻസ്കി

റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാല്‍ യുക്രൈന്‍ പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് അറിയിച്ച് വോളോഡിമിർ സെലെന്‍സ്‌കി. വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ യുക്രൈന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും സെലെന്‍സ്‌കി വാഗ്ദാനം ചെയ്തു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ തന്റെ ജോലി പൂര്‍ത്തിയായതായി കണക്കാക്കുമോ എന്ന ചോദ്യത്തിന്, താന്‍ സ്ഥാനമൊഴിയാന്‍ ‘തയ്യാറാണ്’ എന്ന് സെലെന്‍സ്‌കി മറുപടി നല്‍കി. ഇപ്പോൾ തന്റെ പരമമായ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കുക മാത്രമാണെന്നും യുക്രൈൻ പ്രസിഡന്‍റ് വ്യക്തമാക്കി. യുദ്ധവിരാമം നേടിയാൽ പാർലമെന്റിനോട് തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുമെന്നും സെലൻസ്കി താൻ മത്സരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

201 -ൽ തെരഞ്ഞെടുക്കപ്പെട്ട സെലൻസ്കി, 2022 ഫെബ്രുവരിയിൽ റഷ്യയുമായുള്ള യുദ്ധം തുടങ്ങിയതോടെ സൈനിക നിയമം പ്രഖ്യാപിച്ചിരുന്നു. ഇത് കാരണം 2024 ലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.