സി.ജെ. റോയിയുടെ ആത്മഹത‍്യ; കർണാടക എസ്ഐടി സംഘം കേരളത്തിലേക്ക്

Feb 5, 2026 - 20:26
 0  2
സി.ജെ. റോയിയുടെ ആത്മഹത‍്യ; കർണാടക എസ്ഐടി സംഘം കേരളത്തിലേക്ക്

കൊച്ചി: കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന കർണാടകയിലെ പ്രത‍്യേക അന്വേഷണ സംഘം വരും ദിവസങ്ങളിൽ കേരളത്തിലെത്തും. കേരളത്തിലെ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഇടപാടുകൾ സംബന്ധിച്ച് പരിശോധന നടത്തിയേക്കും.

ആദായ നികുതി വകുപ്പ് ഉദ‍്യോഗസ്ഥർ റെയ്ഡ് നടത്തിയതിനു പിന്നാലെ റോയ് വിഷാദത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇക്കാര‍്യം റോയ്‌യുടെ കുടുംബാംഗങ്ങളാണ് എസ്ഐടിയെ അറിയിച്ചത്. നാലു മാസത്തിലേറെയായി റോയ് വിഷാദത്തിന് ചികിത്സ തേടിയെന്നാണ് കുടുംബാംഗങ്ങൾ എസ്ഐടിയെ അറിയിച്ചിരിക്കുന്നത്.