വോട്ട് കിട്ടാനായി മതേതരത്വത്തിൽ വെള്ളം ചേർക്കില്ലെന്ന് വാക്ക് തരുന്നു; വിഡി സതീശൻ
തിരുവനന്തപുരം; കേവലം വോട്ടുകിട്ടാനായി മതേതരത്വത്തിൽ വെള്ളം ചേർക്കില്ലെന്ന് വാക്ക് തരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.. വർഗീയതയ്ക്ക് തീപ്പിടിപ്പിക്കാൻ ഒരു തീപ്പൊരി വീഴാൻ കാത്തിരിക്കുകയാണ് ചിലർ. അവിടെ മതേതരത്വം ഉയർത്തിപിടിക്കുകയാണ് മുജാഹിദ് പ്രസ്ഥാനമെന്നും വി ഡി സതീശൻ പറഞ്ഞു. കേരള ജംഈയത്തുൽ ഉലമ 100ാം വാർഷിക ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഎൽഓയുടെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണം. ബിഎൽഓമാർ നേരിടുന്നത് അമിതമായ ജോലി ഭാരം. സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷിച്ച് മറുപടി പറയണം. കമ്മീഷൻ എടുക്കുന്നത് ഏകാധിപത്യ സമീപനം. രാഷ്ട്രീയ പാർട്ടികൾ എല്ലാം എതിർത്തിട്ടും കമ്മീഷൻ കേട്ടില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.