ഫെയ്സ്ബുക്കിൽ എഴുതിയത് കവിതയെന്ന് വിനായകൻ; കേസെടുക്കാൻ വകുപ്പില്ലെന്ന് റിപ്പോർട്ട്

Aug 11, 2025 - 12:58
 0  6
ഫെയ്സ്ബുക്കിൽ എഴുതിയത് കവിതയെന്ന് വിനായകൻ; കേസെടുക്കാൻ വകുപ്പില്ലെന്ന് റിപ്പോർട്ട്
കൊച്ചി: വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിനു പിന്നാലെ ഫെയ്സ്ബുക്കിൽ വിവാദ പോസ്റ്റ് ഇട്ട നടൻ വിനായകനെ കൊച്ചി സൈബർ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.
വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്നാണ് വിവരം. ഫെയ്സ്ബുക്കിൽ കവിത എഴുതിയതാണെന്ന് വിനായകൻ പൊലീസിനു മൊഴി നൽകി.
ഇപ്പോൾ പ്രതികരണത്തിനില്ലെന്ന് പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയ വിനായകൻ അറിയിച്ചു. വിനായകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാണ് പരാതി നൽകിയിരിക്കുന്നത്, ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് വിനായകനെ വിളിച്ചുവരുത്തിയത്.