സംസ്ഥാനത്ത് ഇനി ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യ ചികിത്സ; പ്രഖ്യാപനവുമായി മന്ത്രി വീണാ ജോർജ്

Mar 14, 2026 - 18:43
 0  10
സംസ്ഥാനത്ത് ഇനി ഇൻഷുറൻസ് ഇല്ലാത്തവർക്കും സൗജന്യ ചികിത്സ; പ്രഖ്യാപനവുമായി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം;  സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ തീരുമാനമായെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ്, മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടാത്ത മിസിങ് മിഡില്‍ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.

സംസ്ഥാനത്ത് കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ നല്‍കി വരുന്നുണ്ട്. 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് കാസ്പ് പദ്ധതി കാര്‍ഡുള്ളത്. ഇതിന് പുറമേ കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപയുടെ ചികിത്സയും നല്‍കുന്നുണ്ട്.