സോമർസെറ്റ് സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ ഒരുക്കം; ജൂൺ 26-ന് കൊടിയേറും
സെബാസ്റ്റ്യൻ ആൻ്റണി
സോമർസെറ്റ്, ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ, ഭാരതത്തിന്റെ അപ്പസ്തോലനും , ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.
2026 ജൂൺ 26 മുതൽ ജൂലൈ 6 വരെ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ ആത്മീയ നവീകരണത്തിന്റെയും കുടുംബസംഗമത്തിന്റെയും വിശ്വാസ സാക്ഷ്യത്തിന്റെയും മഹത്തായ വേദിയാകും. ദേവാലയ വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശ്ശേരിയുടെ നേതൃത്വത്തിലാണ് തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. "കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്ന് സന്തോഷിച്ചുല്ലസിക്കാം." (സങ്കീർത്തനം 118:24) എന്ന വചനമാണ് ഇത്തവണത്തെ തിരുനാൾ സന്ദേശം.
ജൂൺ 26 (വെള്ളി) - കൊടിയേറ്റം & പിതാക്കന്മാരുടെ ദിനം: വൈകുന്നേരം 7:30-ന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമ്മികൻ: റവ. ഫാ. കെവിൻ മുണ്ടയ്ക്കൽ). തുടർന്ന് 8:45-ന് കൊടിയേറ്റം, ലദീഞ്ഞ്. (നേതൃത്വം: സെൻറ് തോമസ് വാർഡ്).
ജൂൺ 27 (ശനി) - ഗ്രാന്റ് പേരെന്റ്സ് ദിനം: രാവിലെ 9:00-ന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമ്മികൻ: റവ. ഫാ. ജോർജ് പാറയിൽ). (നേതൃത്വം: സെൻറ് അൽഫോൻസ വാർഡ്).
ജൂൺ 28 (ഞായർ) - കുടുംബങ്ങളുടെ ദിനം: രാവിലെ 7:30-ന് മലയാളം കുർബാന, 9:30-ന് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ദിവ്യബലി . ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ സാന്നിധ്യവും ആദരവും, റവ. ഫാ. ഫിലിപ്പ് വടക്കേക്കര, റവ. ഫാ. പോൾ കരയിൽ എന്നിവർ സഹകാർമ്മികർ. ട്രസ്ടിമാർക്കും, ജൂബിലേറിയൻമാർക്കുള്ള അനുമോദനവും നടക്കും. (നേതൃത്വം: സെൻറ് പോൾ വാർഡ്).
ജൂൺ 29 (തിങ്കൾ) - ദൈവവിളി ദിനം: വൈകുന്നേരം 7:30-ന് വിശുദ്ധ കുർബാന (പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. മൈക്കൽ ജെയിംസ് മുഖ്യകാർമ്മികനായിരിക്കും). (നേതൃത്വം: സെന്റ് മേരീസ് വാർഡ്).
ജൂൺ 30 (ചൊവ്വ) - യുവജന ദിനം: വൈകുന്നേരം 7:30-ന് വിശുദ്ധ കുർബാന (പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. സാം കുട്ടപ്പശ്ശേരി മുഖ്യകാർമ്മികത്വം വഹിക്കും). (നേതൃത്വം: സെൻറ് ആന്റണി വാർഡ്).
ജൂലൈ 1 (ബുധൻ) - കുട്ടികളുടെ ദിനം: വൈകുന്നേരം 7:15-ന് കർദിനാളിന് സ്വീകരണം. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും. കർദിനാൾ മാർ ജോർജ് കൂവക്കാടും, റവ. ഫാ. ജോസ് കണ്ണമ്പള്ളിയും കാർമ്മികരായിരിക്കും. (നേതൃത്വം: സെൻറ് ജോസഫ് വാർഡ്).
ജൂലൈ 2 (വ്യാഴം) - യങ് അടൾട്സ് ഡേയ് : വൈകുന്നേരം 7:30-ന് വിശുദ്ധ കുർബാന (മുഖ്യകാർമ്മികൻ: വെരി റവ. ഫാ. ജോർജ് ദാനവേലിൽ). (നേതൃത്വം: സെൻറ് ജൂഡ് വാർഡ്).
ജൂലൈ 3 (വെള്ളി) - ദുഖ്‌റാന (രോഗശാന്തി പ്രാർത്ഥനാ ദിനം): വൈകുന്നേരം 5:30-ന് ഇംഗ്ലീഷ് കുർബാന (റവ. ഫാ. ജോസഫ് അലക്സ്), 7:30-ന് മലയാളം കുർബാന (ബിഷപ്പ് മാർ മാത്യു നെല്ലിക്കുന്നേൽ, റവ. ഫാ. സിമ്മി തോമസ്). (നേതൃത്വം: സെൻറ് ജോർജ് വാർഡ്).
ജൂലൈ 4 (ശനി) - അമ്മമാരുടെ ദിനം: രാവിലെ 9:00-ന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമ്മികൻ: റവ. ഫാ. ഷനോയ് മണ്ണത്തറ). (നേതൃത്വം: സെൻറ് തെരേസ ഓഫ് കൽക്കട്ട വാർഡ്).
തിരുനാളിന്റെ പ്രധാന ദിവസമായ ജൂലൈ 5-ന് വൈകുന്നേരം 4:00 മണിക്ക് രൂപ പ്രതിഷ്ഠയും അടിമ സമർപ്പണവും നടക്കും. 4:30-ന് നടക്കുന്ന തിരുനാൾ റാസയ്ക്കും ലദീഞ്ഞിനും ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ, റവ. ഫാ. ആന്റണി പുല്ലുകാട്ട് സേവ്യർ, വെരി റവ. ഫാ. ജോണികുട്ടി പുലിശ്ശേരി എന്നിവർ നേതൃത്വം നൽകും.
തുടർന്ന് 6:15-ന് തിരുനാൾ പ്രദക്ഷിണവും, 6:45-ന് 2027-ലെ പുതിയ പ്രസുദേന്തിമാരെ വാഴിക്കൽ, 2026-ലെ ഗ്രാജുവേറ്റുമാരെ ആദരിക്കൽ, തിരുശേഷിപ്പ് വണക്കം എന്നിവയും നടക്കും. രാത്രി 7:00 മണി മുതൽ തിരുനാൾ സ്റ്റാളുകൾ, സംഗീതവിരുന്ന്, ശിങ്കാരി മേളം, കരിമരുന്നു പ്രയോഗം, റാഫിൾ ഡ്രോ തുടങ്ങിയവ ഉൾപ്പെടുന്ന വിശാലവും ആഘോഷ വുമായ "തിരുനാൾ യൂഫോറിയ" ആരംഭിക്കും.
ജൂലൈ 6-ന് ഇടവകയിൽനിന്നു മരണമടഞ്ഞ വിശ്വാസികൾക്കായുള്ള സ്മരണാദിനമായി ആചരിക്കും. വൈകുന്നേരം 7:30-ന് വിശുദ്ധ കുർബാനയും ഒപ്പീസും. തുടർന്ന് 8:30-ന് കൊടിയിറക്കവും നടക്കുന്നതോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
ബെന്നി & ജിഷി ഏറത്ത്, ജോസ് മാത്യു & ജയ ചെന്നാട്ട്, ബ്രാൻഡൺ, ബ്രിട്ടനി & ബ്രിയാന്ന പെരുമ്പായിൽ , ഷിജോ & സുനില മാനച്ചേരി, റയാൻ ജോസഫ് എന്നിവരാണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ.
ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന നൊവേനകൾക്കും തിരുക്കർമ്മങ്ങൾക്കും ശേഷം എല്ലാ ദിവസവും നേർച്ച വിതരണം ഉണ്ടായിരിക്കുന്നതാണ്. ഭക്തിയും പ്രാർത്ഥനയും കുടുംബസൗഹൃദവും സമൂഹ ഐക്യവും നിറഞ്ഞ ഈ തിരുനാളിൽ തിരു കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി പുലിശ്ശേരിയും, ട്രസ്റ്റിമാരും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സുനിൽ ജോസ് (ട്രസ്റ്റി) 732-421-7578, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 201-527-8081 (ട്രസ്റ്റി), ബിജു ചക്കു പുരയ്ക്കൽ (ട്രസ്റ്റി) 732-762-3622, സെബാസ്റ്റ്യൻ തൊട്ടത്തിൽ (ട്രസ്റ്റി) 609-439-9871
തിരുനാൾ സംഘടകർ: മത്തായി ചെന്നാട്ട്, ജോബി തോമസ്, സിസി നിരപ്പേൽ, മമത റോണി, നിക്ക് സ്റ്റീഫൻ, സ്റ്റെഫി ഒലിക്കൽ, ജോസഫ് മണിയൻചിറ, വില്യം സ്റ്റീഫൻ, തോമസ് ജോർജ്.
വെബ്: http://www.stthomassyronj.org