വീണാ ജോർജിനെ മത്സരിപ്പിക്കരുത്: സിപിഎമ്മിന് കത്തു നൽകി ഭർ‌ത്താവ്

Mar 3, 2026 - 07:06
 0  11
വീണാ ജോർജിനെ മത്സരിപ്പിക്കരുത്:  സിപിഎമ്മിന് കത്തു നൽകി  ഭർ‌ത്താവ്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർ‌ത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തിന് കത്തു നൽകി. കുടുംബപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം.

തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ച ചെയ്തു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാനനേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു. വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്.

ആറന്മുളയിലെ സിറ്റിങ് എംഎൽഎയായ വീണായെ അവിടെ വീണ്ടും മത്സരിപ്പിക്കാനാണ് സിപിഎം സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം. ജില്ലാക്കമ്മിറ്റി വീണയുടെ പേരുമാത്രമാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനിടെയാണ് ഇത്തരമൊരു ആവശ്യം ഉയർന്നിരിക്കുന്നത്.