24 വര്‍ഷത്തിന് ശേഷം റീ-റിലീസിനൊരുങ്ങി 'വല്ല്യേട്ടൻ'

Nov 11, 2024 - 19:02
 0  14
24 വര്‍ഷത്തിന് ശേഷം റീ-റിലീസിനൊരുങ്ങി 'വല്ല്യേട്ടൻ'
ലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലറുകളില്‍ ഒന്നായ മമ്മൂട്ടി ചിത്രം 'വല്യേട്ടൻ' അമ്ബലക്കര ഫിലിംസിന്റെ ബാനറില്‍ 24 വർഷങ്ങള്‍ക്ക് ശേഷം റീ-റിലീസിനായി ഒരുങ്ങുന്നു. ഞ്ജിത്തിൻ്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്ബലക്കര ഫിലിംസിന്റെ ബാനറിലാണ് റീ-റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് 4K ദൃശ്യമികവോടെയും ഡോള്‍ബി ശബ്ദ സാങ്കേതികവിദ്യയോടെയും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിക്കുന്നത്.

2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത 'വല്യേട്ടൻ' ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. 24 വർഷങ്ങള്‍ക്ക് ശേഷം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4K ഡോള്‍ബി അറ്റ്മോസില്‍ റീമാസ്റ്റർ ചെയ്താണ് 'വല്യേട്ടൻ' തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തുന്നത്. ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ.എഫ്.വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിൻ്റെ ഭാഗമായിരുന്നു. പ്രശസ്ത ദക്ഷിണേന്ത്യൻ താരങ്ങളും അണിയറപ്രവർത്തകരും അണിനിരക്കുന്ന ഒരു ചിത്രം കൂടിയാണ് 'വല്യേട്ടൻ'.