പെർഫോമിംഗ് ആർട്സ് & കൾച്ചറൽ ക്ളബ് ഓഫ് റോക്‌ലൻഡ്, Inc ഉദ്‌ഘാടനം ഏപ്രിൽ 18 ന് ശനിയാഴ്ച

Mar 10, 2026 - 07:07
 0  9
പെർഫോമിംഗ് ആർട്സ്  & കൾച്ചറൽ ക്ളബ് ഓഫ് റോക്‌ലൻഡ്, Inc  ഉദ്‌ഘാടനം ഏപ്രിൽ 18 ന്  ശനിയാഴ്ച


ന്യൂയോർക്ക് സംസ്ഥാനത്തിലെ റോക്ക്ലാൻഡ് കൗണ്ടിയിൽ കമ്മ്യൂണിറ്റിയിലുള്ളവരുടെ സാംസ്കാരിക കലകളുടെ ഉന്നമനത്തിനായി Performing Arts & Cultural Club Of Rockland, Inc. ഏപ്രിൽ 18-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക് Pascack Community Center, Nanuet ൽ വിവിധ കലാപരിപാടികളോടുകൂടി ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

ചുറ്റുപാടുമുള്ള സമൂഹത്തിലെ വൈവിധ്യമാർന്ന കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക, പ്രാപ്യമായ കലാവിദ്യാഭ്യാസം നൽകുക, സാംസ്കാരിക ആഘോഷങ്ങളിൽ കലാപ്രകടനങ്ങൾക്ക് അവസരങ്ങൾ ഒരുക്കുക എന്നിവയിലൂടെ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും സാംസ്കാരികവും വ്യക്തിവികസനപരവുമായ മുന്നേറ്റം കൈവരിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം.

ഏതു പശ്ചാത്തലത്തിലുള്ളവർക്കും പ്രായഭേദമന്യേ സജീവമായി പങ്കെടുത്ത് കലാസ്വാദനം, പ്രചരണം, സംരക്ഷണം എന്നിവ വഴി സാംസ്കാരിക വളർച്ച പ്രാപിച്ച് അത് സമൂഹനന്മയായി മാറ്റുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.

For more information, contact:

Sara Ambatt – 845-507-2836
Shaji Edenthram – 845-826-1210
Aji Kaleekkal – 914-552-5328
Soney Jacob – 201-884-4688