പത്താം വാര്‍ഷികത്തില്‍ റീ റിലീസിനൊരുങ്ങി ഇന്റര്‍സ്റ്റെല്ലാര്‍

Nov 9, 2024 - 18:11
 0  26
പത്താം വാര്‍ഷികത്തില്‍ റീ റിലീസിനൊരുങ്ങി ഇന്റര്‍സ്റ്റെല്ലാര്‍

റീ റിലീസിനൊരുങ്ങി വിഖ്യാത സ്പേസ് ഫിക്ഷൻ ചിത്രം ഇന്റർസ്റ്റെല്ലാർ. 2014ല്‍ പുറത്തിറങ്ങിയ ക്രിസ്റ്റഫർ നോളൻ ചിത്രത്തിന്റെ പത്താംവാർഷിക വേളയിലാണ് റീ റീലീസ്.

ഐ മാക്സില്‍ ഡിസംബർ ആറിനാണ് ചിത്രം റീ റിലീസ് ചെയ്യുക. വാർഷികം കണക്കിലെടുത്ത് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന എക്സ്ക്ലൂസീവ് റീ റിലീസ് ആവും ഉണ്ടാവുകയെന്ന് നിർമാതാക്കളായ പാരമൗണ്ട് പിക്ചേഴ്സ് വ്യക്തമാക്കി.

ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ക്രീനിങ്ങിനുള്ള അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് നവംബർ അവസാനത്തോടെ ആരംഭിക്കും. 2014ല്‍ റിലീസ് ചെയ്ത ചിത്രം ബോക്സോഫീസില്‍ 730 മില്യണ്‍ ഡോളർ നേടിയിരുന്നു. മാത്യൂ മക്ഗോണഗി, ആൻ ഹാത്വേ, ജെസീക്ക കാസ്റ്റേൻ, തിമോത്തി ഷാലമെറ്റ് എന്നിവർ അഭിനയിച്ച ചിത്രം അഞ്ച് ഓസ്കാർ നോമിനേഷനുകളും നേടി. മികച്ച വിഷ്വല്‍ എഫക്ടിനുള്ള അക്കാദമി അവാർഡും ചിത്രം കരസ്ഥമാക്കിയിരുന്നു.

ചിത്രത്തിന്റെ റീ റിലീസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഏതൊക്കെ രാജ്യങ്ങളില്‍ റീ റിലീസ് ചെയ്യുമെന്നതടക്കമുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ഓപ്പണ്‍ഹൈമറാണ് നോളന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.