'ഉലകനായകൻ' വിളി വേണ്ട, കമല്‍ എന്നോ ഹാസൻ എന്നോ വിളിക്കാം

Nov 12, 2024 - 05:37
 0  22
'ഉലകനായകൻ' വിളി വേണ്ട, കമല്‍ എന്നോ ഹാസൻ എന്നോ വിളിക്കാം
ചെന്നൈ: 'ഉലകനായകൻ'എന്നു വിളിക്കരുതെന്ന് ആരാധകരോട് അഭ്യർഥിച്ച്‌ കമല്‍ ഹാസൻ. സിനിമ എന്ന കലയില്‍നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർഥി മാത്രമാണു താനെന്നും മറ്റു കലാരൂപങ്ങളെപ്പോലെ സിനിമയും എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും 'മക്കള്‍ നീതി മയ്യം'(എംഎൻഎം) അധ്യക്ഷൻകൂടിയായ കമല്‍ ഹാസൻ പറഞ്ഞു.
ആരാധകരും പ്രിയപ്പെട്ടവരും നല്‍കുന്ന അംഗീകാരവും സ്നേഹവും വിനയത്തോടെ സ്മരിക്കുന്നെന്നും തന്നെ കമല്‍ എന്നോ ഹാസൻ എന്നോ വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു