താമസം മാറിയാൽ 10 ദിവസത്തിനകം വിവരം നൽകണം; കടുത്ത മുന്നറിയിപ്പുമായി യുഎസ് ഇമിഗ്രേഷൻ

Sep 28, 2026 - 13:26
Sep 28, 2026 - 13:27
 0  2
താമസം മാറിയാൽ 10 ദിവസത്തിനകം വിവരം നൽകണം; കടുത്ത മുന്നറിയിപ്പുമായി യുഎസ് ഇമിഗ്രേഷൻ

പി പി ചെറിയാൻ


വാഷിംഗ്‌ടൺ ഡി സി :അമേരിക്കയിൽ താമസിക്കുന്ന വിദേശികൾക്കും ഗ്രീൻ കാർഡ് ഉടമകൾക്കും കർശന മുന്നറിയിപ്പുമായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS). പുതിയ വിലാസത്തിലേക്ക് മാറി 10 ദിവസത്തിനകം എആർ-11 (AR-11) ഫോം വഴി വിവരം ഇമിഗ്രേഷൻ ഏജൻസിയെ അറിയിക്കണമെന്നാണ് പുതിയ നിർദ്ദേശം.

എച്ച്1ബി വിസക്കാർ ഉൾപ്പെടെയുള്ള എല്ലാ വിദേശികളും ഗ്രീൻ കാർഡ് ഉടമകളും ഈ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്. പോസ്റ്റൽ സർവീസിൽ വിലാസം മാറ്റിയാൽ ഇമിഗ്രേഷൻ രേഖകളിൽ അപ്ഡേറ്റ് ആകില്ലെന്നും, ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി തന്നെ ഇത് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.

നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ വിസ അപേക്ഷകൾ തടയപ്പെടുകയോ നാടുകടത്തൽ നടപടികൾ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരികയോ ചെയ്യാം. നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്.