6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ
ആറ് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദഭരണ പ്രദേശത്തുമാണ് എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടിയത്.
എസ്ഐആർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മർദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബിഎൽഒമാർ ആത്മഹത്യ ചെയ്തതുൾപ്പടെ ഗുരുതര പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.