ടി പി ചന്ദ്രശേഖരന്‍ വധക്കേസ്: ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഎം നേതാക്കള്‍ കീഴടങ്ങി, റിമാന്‍ഡില്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്: ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഎം നേതാക്കള്‍ കീഴടങ്ങി, റിമാന്‍ഡില്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഎം നേതാക്കള്‍ കീഴടങ്ങി. പത്താം പ്രതി കെ കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതിബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയില്‍ എത്തി കീഴടങ്ങിയത്.

പ്രതികളെ റിമാന്‍ഡ് ചെയ്തു. ശാരീരിക അവശത നേരിടുന്ന ജ്യോതിബാബു ആംബുലന്‍സിലാണ് കോടതിയില്‍ എത്തിയത്. കെ കെ കൃഷ്ണനും ജ്യോതി ബാബുവും 26ന് കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അതിനുമുന്‍പുതന്നെ ഇവര്‍ കീഴടങ്ങുകയായിരുന്നു

നേരത്തെ, വിചാരണ കോടതി ഇവരെ വെറുതേവിട്ടിരുന്നു. എന്നാല്‍, കെ കെ രമ എംഎല്‍എ ഉള്‍പ്പെടെ നല്‍കിയ നല്‍കിയ പുനപ്പരിശോധന ഹര്‍ജികള്‍ പരിശോധിച്ചാണ് ഇവരെ വെറുതേവിട്ട വിധി ഹൈക്കോടതി റദ്ദാക്കിയത്. സിപിഎം നേതാവ് കുഞ്ഞനന്ദനെ ശിക്ഷിച്ച വിധിയും കോടതി ശരിവച്ചു. കെ കെ കൃഷ്ണനും ജ്യോതി ബാബുവും 26ന് കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അതിനുമുന്‍പുതന്നെ ഇവര്‍ കീഴടങ്ങുകയായിരുന്നു.

ശിക്ഷ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ കെ രമയും നല്‍കിയ അപ്പീലുകളില്‍ ആണ് ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്ബ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധി പറഞത്.