വേൾഡ് മലയാളി കൗൺസിൽ കലാ സാംസ്കാരിക വേദി ഒരുക്കുന്ന അന്താരാഷ്ട്ര സാഹിത്യ മത്സരം

വേൾഡ് മലയാളി കൗൺസിൽ  കലാ സാംസ്കാരിക വേദി ഒരുക്കുന്ന  അന്താരാഷ്ട്ര സാഹിത്യ മത്സരം
(സർഗോത്സവം 2024)
ദുബായ്: ലോകമലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ കലാവിഭാഗം ഇൻ്റർനാഷണൽ ആർട്ട് ആൻ്റ് കൾച്ചറൽ ഫോറം(സർഗ കലാ സാംസ്കാരിക വേദി)
അന്താരാഷ്ട്ര മലയാള സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു.
ലോക മലയാളികൾക്കായി കഥ, കവിത, ലേഖനം എന്നീ ഇനങ്ങളിൽ നടത്തുന്ന മത്സരത്തിന്, 2024 ഏപ്രിൽ 28, മുമ്പ് നിശ്ചിത ഗൂഗിൾ ഫോമിലൂടെ കൃതികൾ സമർപ്പിക്കണമെന്ന് സാംസ്കാരിക വേദി പ്രസിഡൻ്റ് ചെറിയാൻ ടി കീക്കാട് അറിയിച്ചു.
*കഥ:വിഷയം : "ഒറ്റയ്ക്കാവുമ്പോൾ " 
  ദൈർഘ്യം: 3 പേജ്
*കവിത: വിഷയം:"കാത്തിരിപ്പ് " ദൈർഘ്യം: 40 വരികൾ
*ലേഖനം: വിഷയം:" ശ്രേഷ്ഠമലയാളം"
 ദൈർഘ്യം: 3 പേജ്
വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട്ര കലാ- സാംസ്കാരിക സമിതി അംബാസിഡർ  പ്രശസ്ത കവിയും, ഗാനരചയിതാവുമായ
രാജീവ് ആലുങ്കൽ അടങ്ങുന്ന വിദഗ്ദ്ധരുടെ ജഡ്ജിംഗ് പാനൽ വിജയികളെ തീരുമാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് കാഷ് അവാർഡും, പ്രശസ്തിപത്രവും സമ്മാനിക്കും.
നിബന്ധനകൾ
1) രചനകൾ മൗലീകവും, മുൻപ് പ്രസിദ്ധീകരിക്കാത്തവയുമായിരിക്കണം.
2) A4 പേപ്പറിൽ ടൈപ്പ് ചെയ്ത് pdf ഫോർമാറ്റിൽ, സ്കാൻ ചെയ്ത്, ഇമെയിൽ അയക്കണം.
3) മുൻപ് മറ്റേതെങ്കിലും മത്സരങ്ങളിൽ സമ്മാനാർഹമായ രചനകൾ പരിഗണിക്കുന്നതല്ല.
4) മത്സരഫലം വരുന്നതുവരെ രചനകൾ മറ്റെവിടെയും പോസ്റ്റു ചെയ്യാനോ, പ്രസിദ്ധികരിക്കുവാനോ പാടുള്ളതല്ല.
5) ഒരാൾക്ക് ഒന്നിലധികം മത്സര ഇനങ്ങളിൽ പങ്കെടുക്കാമെങ്കിലും, ഒരിനത്തിൽ ഒരു രചനയേ അനുവദിക്കുകയുള്ളൂ. 
6) വിവർത്തനം പാടില്ല. മാധ്യമം മലയാളമായിരിക്കണം.പ്രായപരിധിയില്ല.
ഇമെയിൽ: [email protected]
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,
ചെറിയാൻ ടി കീക്കാട് (പ്രസിഡൻ്റ് )
+971 56 6418002
സൂരജ് ലാൽ(ജന:സെക്രട്ടറി)
+971 50 467 7543
ഡേവിഡ് ഗീവർഗീസ് (കൺവീനർ)
+971 56 907 0082