വേൾഡ് മലയാളി കൗൺസിൽ സ്നേഹ സംഗമം 

വേൾഡ് മലയാളി കൗൺസിൽ സ്നേഹ സംഗമം 

റാന്നി : വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സ്നേഹ സംഗമവും, കാരുണ്യ ഭവനം പ്രോജക്ടും അഭിവന്ദ്യ കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു.

സാമൂഹ്യ സേവന രംഗത്തു  സ്നേഹവും കരുതലും ജീവിതത്തിൽ സ്വാംശീകരിയ്ക്കുന്ന യുവ തലമുറ വളർന്നു വരേണ്ടത്  അനിവാര്യമാണെന്നും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസി മലയാളികൾ നൽകുന്ന സേവനം ശ്‌ളാഘനീയമാണെന്നും, സ്നേഹവും  കരുതലും ആണ് ഈശ്വരൻ നമ്മിൽ നിന്ന് ആഗ്രഹിയ്ക്കുന്നതെന്നും  കുറിയാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

സുഷുമ്‌നാ നാഡിയ്ക്ക് തകരാർ വന്ന് കിടപ്പിലായ  റാന്നി - മോതിരവയൽ സ്വദേശി ഷിനുവിന് താമസിയ്ക്കുവാൻ ഒരു ഭവനവും ചികിത്സാ സഹായവും നൽകുന്നതിനുള്ള കർമ്മ പദ്ധതിയ്ക്ക് വേൾഡ് മലയാളി കൗൺസിൽ അജ്മാൻ  പ്രൊവിൻസ് റാന്നിയിൽ തുടക്കം കുറിച്ചു.

WMC  അജ്മാൻ  പ്രൊവിൻസ് പ്രസിഡണ്ട് ഡയസ് ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ  പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സ്നേഹ സംഗമത്തിൽ വർക്കി എബ്രഹാം കാച്ചാണത്ത് ,  പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽകുമാർ, റവ തോമസ് കോശി പനച്ചമൂട്ടിൽ, പ്രൊഫസർ എം.ജി വർഗീസ്, ആലിച്ചൻ ആറൊന്നിൽ, വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ വനിതാ ഫോറം സെക്രട്ടറി  ബാവാ  റെയ്ച്ചൽ, ഭദ്രൻ കല്ലക്കൽ, വർഗീസ് മത്തായി നാക്കോലിക്കൽ, ജോളി ജോസഫ്, രേണുകാ വിജയൻ എന്നിവർ പ്രസംഗിച്ചു.

NB : ഷിനുവിന് നൽകുന്ന  സ്നേഹ ഭവനത്തിന്  സഹായങ്ങൾ നൽകേണ്ട  Google Pay No*. 00919496469776