വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയന്റെ കാരുണ്യ ഭവനം പ്രൊജക്റ്റിനെ പിന്തുണയ്ക്കൂ: ദുബൈ  പ്രൊവിൻസ്  ഒരുക്കുന്ന സ്നേഹവീടിന്റെ നിർമാണത്തിന്  തുടക്കമായി

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയന്റെ കാരുണ്യ ഭവനം പ്രൊജക്റ്റിനെ പിന്തുണയ്ക്കൂ: ദുബൈ  പ്രൊവിൻസ്  ഒരുക്കുന്ന സ്നേഹവീടിന്റെ നിർമാണത്തിന്  തുടക്കമായി

പാലക്കാട്: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയന്റെ "കാരുണ്യ ഭവനം"  പ്രൊജക്റ്റിന്  കീഴിൽ ദുബൈ പ്രൊവിൻസ്  വച്ചുനൽകുന്ന  സ്നേഹവീടിന്റെ നിർമാണത്തിന്  തുടക്കമായി. ഭവനത്തിന്റെ കല്ലിടൽ കർമ്മം ദുബൈ  പ്രൊവിൻസ് ചെയർമാൻ പോൾസന്റെ സാന്നിധ്യത്തിൽ നെൻമാറ എം എൽ എ  കെ ബാബു നിർവഹിച്ചു. രാഷ്ട്രീയ സാംസ്കാരിക, സാമൂഹിക മേഖലകളിൽ നിന്നുള്ള നിരവധി പേരുടെ സാന്നിധ്യവും ചടങ്ങിനെ മഹനീയമാക്കി.

സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്ന, പോളിയോ ബാധിതനായ  പിതാവും ഹൈസ്കൂൾ വിദ്യാർഥിനികളായ  രണ്ട്  പെൺകുട്ടികളും അടങ്ങുന്ന  പാലക്കാട് നിന്നുള്ള  ഒരു കുടുംബത്തിന് വേണ്ടിയാണ് ഈ ഭവനം നിർമ്മിച്ചു നൽകുന്നത്.


ഓഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ചയിൽ താക്കോൽ കൈമാറേണ്ടതിനാൽ  ജൂലൈ   പതിനഞ്ചാം തീയതിക്കു മുൻപ് വീട് നിർമാണവുമായി ബന്ധപ്പെട്ട  എല്ലാ ജോലികളും പൂർത്തിയാക്കാനുള്ള പ്രവർത്തനവുമായാണ് മുന്നോട്ട് പോകുന്നത്. 

വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വീടില്ലാത്തവർക്കായി ഒരു വീട്  എന്ന ഈ പ്രോജക്റ്റിന്റെ പൂർത്തീകരണത്തിനായി  എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ദുബൈ  പ്രൊവിൻസ് ഭാരവാഹികൾ അറിയിച്ചു .