എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിക്കാൻ ഉത്തരവിട്ട് സിംഗപ്പൂര്‍

എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിക്കാൻ ഉത്തരവിട്ട് സിംഗപ്പൂര്‍

കീടനാശിനി സാന്നിധ്യം കണ്ടത്തിയതിനെ തുടർന്ന് ഇന്ത്യൻ കമ്ബനിയായ എവറസ്റ്റിൻ്റെ മീൻകറി മസാല തിരിച്ചുവിളിക്കാൻ സിംഗപ്പൂർ ഫുഡ് ഏജൻസി (എസ്‌എഫ്‌എ) വ്യാഴാഴ്ച ഉത്തരവിട്ടു.

മനുഷ്യർക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കീടനാശിനിയായ എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവിറക്കിയത്.

സിംഗപ്പൂരിലേക്ക് ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കാൻ, ഇറക്കുമതി നടത്തുന്ന എസ്.പി മുത്തയ്യ & സണ്‍സ് പിടിഇ ലിമിറ്റഡിനോടാണ് സിംഗപ്പൂർ ഫുഡ് ഏജൻസി നിർദേശിച്ചത്. നടപടികള്‍ തുടരുകയാണെന്ന് എസ്‌എഫ്‌എ പ്രസ്ഥാവനയില്‍ അറിയിച്ചു.

"ഭക്ഷണത്തില്‍ ഉപയോഗിക്കാൻ അനുമതിയില്ലാത്ത കീടനാശിനിയാണ് എഥിലീൻ ഓക്സൈഡ്. സൂക്ഷ്മജീവികളുടെ കണ്ടാമിനേഷൻ തടയാൻ കാർഷിക ഉല്‍പന്നങ്ങള്‍ക്ക് പുകയിടാൻ ഇത് ഉപയോഗിക്കാം. സുഗന്ധവ്യഞ്ജനങ്ങളുടെ അണുപ്രാണിനാശനത്തിനും എഥിലീൻ ഓക്സൈഡ് ഉപയോഗിക്കാൻ സിംഗപ്പൂരിലെ ഫുഡ് റെഗുലേഷൻസ് പ്രകാരം, അനുവാദമുണ്ട്.

എന്നാല്‍ കുറഞ്ഞ അളവില്‍ എഥിലീൻ ഓക്സൈഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ഉടനടി അപകടസാധ്യതയില്ലെങ്കിലും, ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ഏജൻസി വ്യക്തമാക്കി.