സിപിഎം വിട്ട് ജി.സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. പാർട്ടിയുമായി വർഷങ്ങളായുള്ള ബന്ധം അവസാനിപ്പിച്ച സുധാകരൻ, പാർട്ടി തന്ന വ്യക്തിഹത്യയിലും അധിക്ഷേപങ്ങളിലും മനംനൊന്താണ് ഈ തീരുമാനമെടുത്തതെന്ന് ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മത്സരം പാർട്ടി സ്ഥാനാർത്ഥിക്ക് എതിരല്ലെന്നും സുധാകരൻ പറഞ്ഞു. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയാകും.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായോ യുഡിഎഫുമായോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ല. താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ വ്യക്തിഹത്യ ചെയ്യുകയും പിതാവിനെപ്പോലും അധിക്ഷേപിക്കുകയും ചെയ്ത നടപടിയെ സുധാകരൻ രൂക്ഷമായി വിമർശിച്ചു.
ആരും നിർബന്ധിച്ചിട്ടല്ല ഞാൻ പാർട്ടിയിൽ ചേർന്നത്. മൂന്ന് ആഴ്ച മുൻപ് മെമ്പർഷിപ് പുതുക്കാൻ ആളുവന്നു. ഞാൻ പുതുക്കിയില്ല. ഒരു ജില്ലാ കമ്മിറ്റി അംഗം ചോർത്തിയതോടെ അത് വാർത്തയായി. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ഒഴിഞ്ഞെങ്കിലും, കമ്യൂണിസ്റ്റ് ആദർശങ്ങളോ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളോ ഞാൻ ഉപേക്ഷിട്ടില്ല. പാർട്ടിയെ ആക്ഷേപിക്കാനോ അതിന്റെ ഭരണഘടനയെ തള്ളിപ്പറയാനോ ഇല്ല. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അനുഭാവികളിൽ ഒരാളായി തുടരുമെന്നും സുധാകരൻ അറിയിച്ചു.
താന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്ന് ഒഴിഞ്ഞതാണ്. പാര്‍ട്ടിക്കകത്തു നിന്നുകൊണ്ട് പാര്‍ട്ടിയെ ചതിക്കുകയല്ല. ഞാന്‍ കാരണം അവര്‍ക്കിനി ഒരു ബുദ്ധമുട്ടും ഇല്ല.ബിജെപിയുടെ പിന്തുണയൊന്നും താന്‍ തേടുകയില്ല. സ്വതന്ത്രനായി മത്സരിക്കുന്നതുകൊണ്ട് പാര്‍ട്ടിക്ക് എങ്ങനെ മോശമുണ്ടാകും. ഞാന്‍ പാര്‍ട്ടി മെമ്പര്‍ അല്ലല്ലോ ഇത്രയും കാലം മത്സരിച്ചു ജയിച്ചത് സ്വന്തം ഇച്ഛാ ശക്തികൊണ്ടാണെന്നും അദ്ദഹം പറഞ്ഞു.
ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട വാര്‍ത്താ സമ്മേളനത്തില്‍ തന്റെ പാരമ്പര്യവും രാഷ്ട്രീയ കാര്യങ്ങളും വിശദീകരിച്ച അദ്ദേഹം ഏറ്റവും ഒടുവിലാണ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായി വരുന്നു. ഒരു രാഷ്ട്രീയപ്രവര്‍ത്തകനോടും താന്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തെ ഒരു നേതാവുമായി സംസാരിച്ചിട്ടില്ല. യു ഡി എഫ് പിന്തുണയോടെ മത്സരിക്കുമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്.