സുഡാനില്‍ ആശുപത്രിക്കുനേരെ ആര്‍എസ്‌എഫ് ആക്രമണം; കുട്ടികളടക്കം എട്ട് പേരെ തട്ടിക്കൊണ്ടുപോയി

വടക്കന്‍ ഡാര്‍ഫറിലെ എല്‍-ഫാഷര്‍ നഗരത്തില്‍ സുഡാന്‍ അര്‍ധസെെനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്‌എഫ്) ഷെല്ലാക്രമണം നടത്തി.
അഭയാര്‍ത്ഥി ക്യാമ്ബില്‍ നടത്തിയ ആക്രമണത്തിനിടെ ആറ് സ്ത്രീകളെയും രണ്ട് കുട്ടികളെയും തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. 20ലധികം ക്യാമ്ബ് നിവാസികളെ കാണാതായതായി രക്ഷാപ്രവർത്തകർ പറഞ്ഞു. യഥാർത്ഥ എണ്ണം ഇതിലും കൂടുതലാകാമെന്നാണ് മുന്നറിയിപ്പ്. യഥാർത്ഥ എണ്ണം ഇതിലും കൂടുതലാകാമെന്ന് മുന്നറിയിപ്പ് നല്‍കി.<br> ശനിയാഴ്ച നഗരത്തിലെ ആശുപത്രിയില്‍ ആർഎസ്‌എഫ് ആക്രമണം നടത്തിയിരുന്നു. സ്റ്റാഫ് അംഗം ഉള്‍പ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു.
പടിഞ്ഞാറൻ ഡാർഫറില്‍ സെെന്യത്തിന്റെ കെെവശമുള്ള അവസാനത്തെ പ്രധാന നഗരമാണ് എല്‍-ഫാഷർ. മാര്‍ച്ചില്‍ ഖാര്‍ത്തൂം നഷ്ടപ്പെട്ടതിനു ശേഷം പടിഞ്ഞാറൻ സുഡാനില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനായി എല്‍-ഫാഷറിനും ചുറ്റുമുള്ള ക്യാമ്ബുകള്‍ക്കും നേരെ ആർഎസ്‌എഫ് ആക്രമണം ശക്തമാക്കിയിരുന്നു.
നഗരത്തിലേക്ക് ക്ഷാമം പടരുമെന്ന് ഇതിനോടകം തന്നെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശപ്പും രോഗവും കാരണം അബു ഷൗക്കിലെ അഭയാര്‍ത്ഥി ക്യാമ്ബില്‍ ആഴ്ചയില്‍ ഏഴ് മരണങ്ങള്‍ എന്ന നിരക്കില്‍ സംഭവിക്കുന്നുണ്ടെന്ന് ദ്രുതപ്രതികരണ സേന അറിയിച്ചു..