യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വസതിക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ

Jan 5, 2026 - 15:12
 0  4
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വസതിക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ

ഒഹായോ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ ഒഹായോയിലുള്ള വസതിക്ക് നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ആക്രമണം നടക്കുമ്പോൾ വാൻസോ കുടുംബാംഗങ്ങളോ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച പുലർച്ചെ 12:15 ഓടെയാണ് സംഭവം നടന്നതെന്നാണ് വിവരം. വസതിക്ക് സമീപം ഒരാൾ സംശയാസ്പദമായ സാഹചര്യത്തിൽ ഓടുന്നത് ശ്രദ്ധയിൽപ്പെട്ട യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വസതിയുടെ ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തി.

ആക്രമണകാരി വീടിനുള്ളിൽ കടന്നിട്ടില്ലെന്നാണ് നിഗമനം. പിടിയിലായ വ്യക്തി ജെ.ഡി വാൻസിനെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ ലക്ഷ്യം വെച്ചാണോ എത്തിയതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.