നല്ല കഥകളെ ആസ്വാദകർ വിടാതെ പിന്തുടരും: ഡോ. ജേക്കബ് സാംസൺ 

Mar 16, 2026 - 19:38
Mar 17, 2026 - 18:40
 0  29
നല്ല കഥകളെ ആസ്വാദകർ വിടാതെ പിന്തുടരും: ഡോ. ജേക്കബ് സാംസൺ 

  നല്ല കഥകളെ വായനക്കാർ വിടാതെ പിന്തുടരുമെന്നും വായനക്കാരെപിടിച്ചിരുത്തി വായിപ്പിക്കുന്നതും വായന കഴിഞ്ഞാൽ മായാതെ മനസ്സിൽ തങ്ങിനില്ക്കുന്നതുമാണ് ഉൽക്കൃഷ്ടമായ കഥകൾ എന്നും ഡോ. ജേക്കബ് സാംസൺ അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ഓൺലൈൻ കഥാചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

എന്താണ് കഥ.?ആരാണ്കഥാകാരൻ.? എന്നീ ചോദ്യങ്ങൾക്ക് എഴുത്തുകാർ പല കാലങ്ങളിലായി കണ്ടെത്തിയ   ഉത്തരങ്ങളാണ് കഥാസാഹിത്യ ത്തിലെ വ്യത്യസ്ത ധാരകളായി മാറിയതെന്ന് അദ്ദേഹം പറഞ്ഞു.  ആസ്വാദകരില്ലാത്തവയൊന്നും കലാരൂപം ആകുന്നില്ലെന്നും പുതുമയും തനിമയുമുള്ള ഭാവനാവിലാസവും വായനക്കാർക്ക് രുചിക്കുന്ന ആഖ്യാനരീതിയുമാണ് കഥാകാരന്മാരെ ശ്രദ്ധേയരാക്കു ന്നതെന്നും ഡോ. ജേക്കബ് സാംസൺ ചൂണ്ടിക്കാട്ടി.  

ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേരള കോൺഗ്രസ് എം വർക്കിംഗ് കമ്മറ്റി യംഗവും സംസ്കാര വേദിയുടെ സംസ്ഥാന പ്രസിഡൻ്റുമായ ഡോ.വർ ഗീസ് പേരയിൽ സാംസ്കാരിക മുന്നേറ്റത്തിലൂടെയേ സാമൂഹിക പുരോഗതി സാദ്ധ്യമാവുകയുള്ളൂവെന്ന് ഊന്നിപ്പറഞ്ഞു.സാഹിത്യ സാംസ്കാ രിക രംഗത്ത് സംസ്കാര വേദി നട ത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.

 കഥാ ചർച്ചയിൽ ആനി കോരൂത് ഉത്തമൻ, സിനി ഷാജി,തോമസ് കാവാലം, ആശാ ജി കിടങ്ങൂർ എന്നിവർ കഥകൾ അവതരിപ്പിച്ചു.  ശ്യാം അരവിന്ദം നിരൂപണം നടത്തി.. ഉത്തമൻ സ്വാഗതവും, ഉഷാ ജോൺ നന്ദിയും പറഞ്ഞു.