പിതാവിന് ഹൃദയാഘാതം; സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം അനിശ്ചതകാലത്തേക്കു മാറ്റിവച്ചു. സ്മൃതിയുടെ അച്ഛനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മാനെജർ തുഹിൻ മിശ്ര അറിയിച്ചു.
സംഗീതജ്ഞൻ പലാഷ് മുച്ചലുമായുള്ള സ്മൃതിയുടെ വിവാഹം ഇന്ന് ഞായറാഴ്ച സംഗ്ലിയിൽ വച്ച് നടത്താനായിരുന്നു മുൻ തീരുമാനം. എന്നാൽ, രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ഥനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.