സൗദി എയർലൈൻസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്

Oct 19, 2025 - 15:58
 0  5
സൗദി എയർലൈൻസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മദീനയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്. ജക്കാർത്തയിൽ നിന്നും മദീനയിലേക്ക് പോയ വിമാനമാണ് തിരുവനന്തപുരത്തേക്ക് വഴി തിരിച്ചു വിട്ടത്.

വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻ്റ് ചെയ്തു. വിമാനത്തിലെ യാത്രക്കാരനായ 29 വയസ്സുള്ള യുവാവ് ബോധരഹിതനായി എന്നാണ് വിവരം. യാത്രക്കാരനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും.