ബജറ്റിൽ കേരളത്തിന് നിരാശ; അതിവേഗ റെയിൽ ഇടനാഴി ഇല്ല, കിട്ടിയത് ധാതു ഇടനാഴി മാത്രം ; ഇത്തവണയും എയിംസ് ഇല്ല
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാരിന്റെ കേന്ദ്ര ബജറ്റ് കേരളത്തിന് സമ്മാനിച്ചത് കടുത്ത നിരാശ. കേരളത്തെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അപൂര്‍വ ധാതു ഇടനാഴിയാണ് ബജറ്റില്‍ സംസ്ഥാനത്തിനുള്ള പ്രധാന പ്രഖ്യാപനം. അതിവേഗ റെയില്‍ പദ്ധതി, എയിംസ്, വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങിയവയില്‍ കേരളം പ്രതീക്ഷയര്‍പ്പിച്ചെങ്കിലും നിരാശ ബാക്കി .
കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കേരളത്തിന് ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തൽ.
2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉത്പന്നങ്ങളുടെ ആഗോള കേന്ദ്രമായി രാജ്യം മാറുമെന്ന പ്രഖ്യാപനവും കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. മൂന്ന് പുതിയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൊന്ന് കേരളത്തിൽ വന്നേക്കാമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ബജറ്റ്- പ്രധാന പ്രഖ്യാപനങ്ങൾ;
നികുതി നിയമങ്ങള്‍ ലഘൂകരിക്കും, വിദേശയാത്രയുടെ നികുതി കുറച്ചു
വാഹനാപകട നഷ്ടപരിഹാര തുകക്ക് നികുതിയില്ല
വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും
വിദേശയാത്രയുടെ നികുതി 5 ൽ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു (ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ)
മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചിൽ നിന്ന് രണ്ട് ശതമാനമാക്കി.
പരിശോധനക്കുശേഷവും റിട്ടേൺ വിവരങ്ങൾ പുതുക്കാം
വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷ
5 സര്‍വകലാശാല ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും
സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാൻസ് കമ്മീഷൻ ഗ്രാന്‍റായി നൽകും
പുതിയ അക്കാദമിക് സെന്‍ററുകള്‍ സ്ഥാപിക്കും
വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കി
വിദേശ സ്വത്ത് വെളിപ്പെടുത്താൻ ആറു മാസം വരെ സമയം
ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ മാത്രമാകും
കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി
മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും. ഇത്തരം ഉപകരണങ്ങളുടെ വിലയും കുറയും
ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ
ഡാറ്റ സെന്‍റര്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്കാണ് ടാക്സ് ഹോളിഡേ പ്രഖ്യാപിച്ചത്
ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.
ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് പരിധി കൂട്ടും
വാരാണസിയേയും പാറ്റ്നയെയും ബന്ധിപ്പിച്ച് ഉള്‍നാടൻ ജലപാത
ടെകസ്റ്റൈൽസ് മേഖലയുടെ ഉണര്‍വിന് സമര്‍ഥ് 2.0 പദ്ധതി
കേരളത്തിന് അതിവേഗ റെയിൽ പാതയില്ല, ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി