ട്രംപിനെതിരെ 'നോ കിംഗ്സ്' പ്രതിഷേധ റാലികൾ

വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ലോകമെങ്ങും ' നോ കിംഗ്സ്' പ്രതിഷേധ റാലികൾ നടന്നു. ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ കുടിയേറ്റം , വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലെ ട്രംപിന്റെ നയങ്ങളെ വിമർശിച്ചുകൊണ്ടാണ് ഈ പ്രതിഷേധങ്ങൾ നടന്നത്. അതെസമയം ഈ റാലികളെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ ' ഹേറ്റ് അമേരിക്ക' റാലികൾ എന്നാണ് വിശേഷിപ്പിച്ചത്.
ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള മൂന്നാമത്തെ വലിയ ജനകീയ പ്രതിഷേധമാണ് നോ കിംഗ്സ് റാലി. ഫെഡറൽ സർക്കാരിന്റെ ഷട്ട്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധങ്ങൾ അരങ്ങേറിയത്.