ശബരിമലയിലെ കൊടിമര പുനർനിർമ്മാണം; പ്രത്യേക അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി. തന്ത്രിയുടെ വീട്ടിൽ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയിൽ നൽകിയതോടെയാണ് അന്വേഷണം കൊടി മാറ്റിയതിലേക്ക് കൂടി നീങ്ങിയത്.
2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുനർനിർമ്മാണം നടന്നത്. അന്ന് പ്രയാർ ഗോപാലകൃഷ്ണൻ ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. കൊടിമരം മാറ്റി സ്ഥാപിച്ചത് എസ്ഐടി അന്വേഷണ പരിധിയിൽ വന്നിരുന്നു.
കൊടിമരം മാറ്റുമ്പോഴുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു. 2017 ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. പഴയ കൊടിമരത്തിൽ നിന്നും മാറ്റിയ വാജിവാഹനം തന്ത്രി കണ്ഠര് രാജീവർക്കാണ് ബോർഡ് കൈമാറിയത്. സ്വർണകൊള്ള വിവാദം ഉയർന്നപ്പോള്‍ വാജിവാഹനം തിരികെ നൽകാമെന്ന് തന്ത്രി മുൻ ബോർഡിനെ അറിയിച്ചുവെങ്കിലും തിരികെ വാങ്ങാൻ ബോർഡ് തയ്യാറായിരുന്നില്ല.