ആലിൻ എന്ന മാലാഖ അഞ്ച് ശരീരങ്ങളിൽ ജീവിക്കും
10 മാസം പോലും പ്രായമകാത്ത ഒരു കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കൾ ചരിത്രത്തിൽ തന്നെ ഇടം പിടിച്ചു കഴിഞ്ഞു. അവയവദാനത്തിലെ പുതുചരിത്രത്തിൽ നാടും ഒപ്പം നിന്നു. മല്ലപ്പളളി വാലുമണ്ണിൽ,അരുണിന്‍റെയും ഷെറിന്‍റെയും ഏക മകളാണ് ആലിൽ ഷെറിൽ ഏബ്രഹാം. ആലിന്റെ ചിരിമാത്രം കേട്ടിരുന്ന ഈ വീട്ടിലേക്ക് അവളുടെ നിശ്ചലമായ ശരീരം എത്തുന്നൂ.
ഫെബ്രുവരി അഞ്ചിന് കോട്ടയത്തു നിന്ന് തിരുവല്ലയിലേക്ക് പോകുന്ന വഴി ആലിനും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിപെടുകയായിരുന്നു. ആദ്യം ചങ്ങനാശേരിയിലേയും തുടർന്ന് തിരുവല്ലയിലേയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിനെ പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചു.
അവിടെ എട്ടു ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ആലിൻ പിന്നീട് ഉണര്‍ന്നതേയില്ല. എല്ലാവരെയും വേദനയിലാഴ്ത്തി ആ കുരുന്ന് ഈ ലോകം വിട്ടുപോയി. സ്വന്തം കുഞ്ഞ് തങ്ങളെ എന്നെന്നേയ്ക്കുമായി വേര്‍പിരിഞ്ഞതിന്റെ തീരാനൊമ്പരത്തിനിടയിലും അവയവദാനമെന്ന മഹത്തായ കാര്യത്തിലേക്ക് കടക്കാൻ ആ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ചരിത്രത്തിന്റെ ഭാഗമാകുകയാണ് ഇവിടെ.
ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കരളും,മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പത്തുവയസു പ്രായമുള്ള പെണ്‍കുട്ടിക്ക് രണ്ടു വൃക്കകളും നൽകി തിരുവനന്ദപുരത്ത്.
ഹൃദയവാല്‍വ് ശ്രീചിത്രയിലും നേത്രപടലങ്ങൾ അമൃത ആശുപത്രിയിലും.
ഹൃദയവാല്‍വിന്റെ സ്വീകര്‍ത്താവിനെ പിന്നീടാവും തീരുമാനിക്കുക. ആലിന്റെ ഹൃദയവാല്‍വ് എസ്‌ഐടിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകര്‍ത്താവിനെ ലഭിച്ചാൽ അവ നല്‍കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആലിന്‍ ചികിത്സയിലിരുന്ന അമൃത ആശുപത്രിയിൽ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ട് പേര്‍ക്കായി നല്‍കാനാണ് തീരുമാനം.
പത്തനംതിട്ട, മല്ലപ്പള്ളി സ്വദേശികളായ അരുണിന്റെയും ഷെറിന്റെയും മകളാണ് ആലിൻ. ഗുരുതരമായി പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ആലിൻ മസ്തിഷ്‌ക മരണം സംഭവിച്ചത്.
തുടര്‍ന്ന് അവയവദാനം നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു. അവയവങ്ങൾ സ്വീകരിക്കാൻ പോകുന്ന 5 കുഞ്ഞുങ്ങളിലൂടെ അവരുടെ സ്വപ്നങ്ങളിലൂടെ ജീവിതത്തിലൂടെ തങ്ങളുടെ മകൾ ജീവിക്കും എന്ന് ആ മാതാപിതാക്കൾ സന്തോഷത്തോടെ മനസ്സിലാക്കി.
ആലിൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കുമെന്നും അവരെ അനുമോദിച്ച് പല നേതാക്കളും ഓൺലൈൻ മീഡിയായിൽ കുറിപ്പുകളെഴുതി. ഏക മകളുടെ വിയോഗമുണ്ടാക്കിയ സങ്കടത്തിനിടയിലും കുട്ടിയുടെ അവയവങ്ങൾ നാല് കുട്ടികൾക്ക് നൽകാനുള്ള തീരുമാനം ജനഹൃദയങ്ങളെ സപർശിച്ചു എന്ന് വ്യക്തം. അവരുടെ സങ്കടത്തിൽ പങ്കുചേരാനായി നമ്മുടെ നാടുമുഴുവൻ എത്തിച്ചേർന്നു ആശുപത്രിയിൽ. പ്രാർത്ഥനയും ബൈബിൾ വായനയും ആശുപത്രി ഹോളിലും നിർത്താതെ നടന്നുകൊണ്ടേയിരുന്നു.
“ആശ്വാസത്തിൻ പൂർണ്ണത യേശുവിൽ കണ്ടേ ഞാനും”
മാതാപിതാക്കൾ മരണം എന്താണെന്നുള്ള സത്യം മനസ്സിലാക്കി. മാതാപിതാക്കളും മാതൃകാപരമായ ആ വലിയ സന്ദേശം ആണ് മറ്റുള്ളവർക്ക് നൽകിയതെന്ന് പല പ്രാസംഗികരും,ടിവിയിൽ അഭിപ്രായങ്ങൾ പറഞ്ഞവരും ഒരുപോലെ സമ്മതിച്ചു. മല്ലപ്പള്ളി West ലേക്കുള്ള വീട്ടിലേക്ക് കടന്നു വരുന്ന വഴിയിലെല്ലാം പ്രാർത്ഥനയോടെയുള്ള പോസ്റ്ററുകളാണ്. ഔദ്യോഗിക ബഹുമതികളൊടെ വൈകിട്ട് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് CSI പള്ളിയിലാണ് ആലിന്റെ അടക്കം നടന്നത്.
മകളുടെ വേർപാടിന്റെ തീരാവേദനയ്ക്കിടയിലും മറ്റുള്ളവർക്ക് ജീവൻ നൽകാനായി അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ തീരുമാനത്തെ ഗവർണ്ണർ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു.
കുഞ്ഞു മാലാഖയിൽനിന്നു നിന്ന് അവയവങ്ങൾ സ്വീകരിച്ച കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആലിന്‍ ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന കരൾ മാറ്റ ശസ്ത്രക്രിയയിൽ ആലിന്റെ കരൾ ആറ് മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവെച്ചു.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാദാവാണ് ഈ കുഞ്ഞ്. ഞായറാഴ്ച വൈകീട്ട് മൂന്നിന് നെടുങ്ങാടപ്പള്ളി സി.എസ്.ഐ പള്ളിയിൽ നടന്ന സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാറിനും വേണ്ടി കലക്ടർ റീത്ത് സമർപ്പിച്ചു. ദൈവത്തിന്റെ സന്നിധീയിൽ ആലിൽ സന്തോഷത്തോടെ ഇനി ജീവിക്കും.