ഇന്ത്യൻ ഷൂട്ടിം​ഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

Jun 12, 2026 - 10:25
 0  2
ഇന്ത്യൻ ഷൂട്ടിം​ഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിം​ഗ് ഇതിഹാസവും ദേശീയ പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു. 49 വയസായിരുന്നു. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഎആ) ആണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. മ്യൂണിക്കിൽ നടന്ന ഷൂട്ടിം​ഗ് ലോകകപ്പിന് ശേഷം തിരിച്ചെത്തിയ റാണയെ കഴിഞ്ഞ ആഴ്ച ഡൽഹിയിലെ ആശുപത്രിയിൽ ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു എന്നാണ് വിവരം.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഷൂട്ടർമാരിൽ ഒരാളായിരുന്നു ജസ്പാൽ റാണ. ഒരു അത്‌ലറ്റ്, കോച്ച്, മെന്റർ എന്നീ നിലകളിൽ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന അനുഭവസമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും അദ്ദേഹം നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. 1994-നും 2006-നും ഇടയിൽ നാല് എഡിഷനുകളിൽ നിന്ന് അദ്ദേഹം 9 സ്വർണമടക്കം 15 മെഡലുകൾ നേടിയിട്ടുണ്ട്.