ഉഷയുടെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തു

Feb 21, 2026 - 10:23
 0  6
ഉഷയുടെ വയറ്റിൽ   കുടുങ്ങിയ കത്രിക പുറത്തെടുത്തു

കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത്. ഈ കത്രിക  അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി.

സംഭവത്തിൽ കേസെടുത്തതിനാൽ 2 സർക്കാർ ഡോക്‌റ്റർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കളമശേരി മെഡിക്കൽ കോളെജിലെ രണ്ട് ഡോക്റ്റർമാരാണ് ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത്. വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക നിലവിൽ തൊണ്ടിമുതലാണ്. അതുകൊണ്ടാണ് ഉടൻ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറിയത്.