ഫിലിപ്പീൻസില്‍ അതി തീവ്ര ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത

ഫിലിപ്പീൻസില്‍ അതി തീവ്ര ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത

നില: ഫിലിപ്പീന്‍സില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ശനിയാഴ്ച പ്രാദേശിക സമയം രാത്രി പത്തരയോടെ തെക്കന്‍ ഫിലിപ്പീന്‍സിലെ മിന്‍ദനാവോ ദ്വീപിലാണ് ഭൂചലനമുണ്ടായത്.

നവംബര്‍ 17-ന് തെക്കന്‍ ഫിലിപ്പീന്‍സിലുണ്ടായ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. 50 ലേറെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് അന്ന് കേടുപാട് സംഭവിച്ചത്.ഫിലീപ്പീന്‍സ്, ജപ്പാന്‍ തീരങ്ങളിലാണ് സുനാമിക്ക് സാധ്യത. ഇന്ത്യയില്‍ ആശങ്കവേണ്ട. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും സുനാമിക്ക് സാധ്യതയുണ്ടെങ്കില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുമെന്നും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് വ്യക്തമാക്കി.