കരിക്കോട്ടക്കരിപ്പാട്ട്: ജോൺ വറുഗീസ്

Mar 25, 2024 - 19:18
 0  531
കരിക്കോട്ടക്കരിപ്പാട്ട്:  ജോൺ വറുഗീസ്
ആലാപനം ഫെലിക്സ് ദേവസ്യ : ചിത്രങ്ങൾ മൻസൂർ അഹമ്മദ് 
എന്തിന്നധീരത
പൊന്മകനേ
ചങ്കു പിളർത്തുന്നീ
നൊമ്പരങ്ങൾ
എന്തിനാണീവ്വിധം
നമ്മേ നമ്മൾ
കണ്ടാലറിയാത്ത
പൊയ്മുഖങ്ങൾ.
ആരോ ചതിച്ച
ചതിയാണച്ഛാ...
ആരും പറയാത്ത
നേരാണമ്മേ..
ഇവിടെ വസിപ്പവർ
എന്നേ ചൊന്നൂ..
മനുവിന്റെ കാലത്തും
മനുഷ്യരൊന്ന്
ഇവിടെ മതമെന്ന്
സ്മൃതികളില്ല
ഇതിഹാസ വേദത്തിൽ
ഒന്നുമില്ല
ഏവം സർവ്വമെന്നേ ഓതിയുള്ളൂ
ലോകാ സമസ്താ
സുഖിനോ ഭവന്തു.
ആരുമധീശര-
ല്ലാരുമധകൃതർ
ഏവരുമേകമാ
പൂവിന്നിതളുകൾ
ആരാണീ സർവ്വസു-
ഗന്ധത്തിൻ ഭൂമിയിൽ
ആരണ്യകാണ്ഠങ്ങൾ
കൊണ്ടുവന്നു.
ആര്യനും സൂര്യനും
ആദിമ ഗോത്രവും
ആലപിക്കുന്നോരീ
സംക്രമ ഗായത്രി
ആരോ ചതിച്ച
ചതിയാണച്ഛാ..
ആരും പറയാത്ത
നേരിതമ്മേ.....