മലയാള ചിത്രം '2018' ഓസ്‌കറില്‍ നിന്ന് പുറത്തായി

മലയാള ചിത്രം '2018' ഓസ്‌കറില്‍ നിന്ന് പുറത്തായി

കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കിയുള്ള മലയാളം ചിത്രം ‘2018’ ഓസ്‌കാര്‍ റേസില്‍ നിന്ന് പുറത്തായി .

കാലാവസ്ഥാ വ്യതിയാനവും  ആളുകളുടെ കഷ്ടപ്പാടുകളും  പ്രസക്തമായ പ്രമേയവുമായി ഈ വര്‍ഷം ആദ്യം സിനിമ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു.

ടൊവിനോ തോമസും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 2018-ല്‍ കേരളത്തില്‍ നാശം വിതച്ച വെള്ളപ്പൊക്കത്തെ ചുറ്റിപ്പറ്റിയാണ്.

അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് സയൻസ് പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയില്‍ 88 സിനിമകളില്‍ നിന്ന് 15 സിനിമകളാണ് പുതിയ പട്ടികയില്‍ ഇടം നേടിയത്.'2018' എന്ന ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

എല്ലാവരെയും നിരാശപ്പെടുത്തിയതിന് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഈ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചത് ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കുമെന്നും ജൂഡ് ആന്റണി പറഞ്ഞു.