ഹേമ കമ്മിറ്റി റിപ്പോർട്ട് ; 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു

Jun 25, 2025 - 12:16
 0  5
ഹേമ കമ്മിറ്റി റിപ്പോർട്ട് ;  34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു. ഹേമാ കമ്മറ്റിക്ക് മൊഴി നൽകിയവർ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഇതിനാലാണ് അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നതെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.

പരാതിയുള്ളവർക്ക് മൊഴി നൽകാനുള്ള സാഹചര്യം ഒരുക്കിയിരുന്നു. ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മുഴുവൻ കേസുകളിലെ അന്വേഷണം അവസാനിപ്പിക്കുന്നതെന്നും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറിയിച്ചു.

അതേസമയം ഇത്തരം വിഷയങ്ങളിൽ മൊഴി നൽകാന്‍ ആരെയും നിർബന്ധിക്കേണ്ടതില്ല എന്നായിരുന്നു വിഷയത്തിൽ ഹൈക്കോടതി പറഞ്ഞത്. എന്നാൽ മേലിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അത് നൽകാൻ നോഡൽ ഏജൻസിയുടെ പ്രവർത്തനം തുടരണമെന്നും കേടതി നിർദ്ദേശിച്ചിട്ടുണ്ട്.