'സ്വർണം കട്ടത് ആരപ്പാ?’; പത്തനംതിട്ടയിൽ പാരഡി പാടി രാഹുൽ ഗാന്ധി

Mar 30, 2026 - 16:36
 0  5
'സ്വർണം കട്ടത് ആരപ്പാ?’; പത്തനംതിട്ടയിൽ പാരഡി പാടി രാഹുൽ ഗാന്ധി

പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ ‘സ്വർണം കട്ടത് ആരപ്പാ’ എന്ന പാരഡിഗാനത്തിലെ വരികൾ ആലപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഈ വരികളിലൂടെ നിങ്ങൾക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ യാഥാർഥ്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധി ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് പറഞ്ഞയുടൻതന്നെ സദസ്സിൽനിന്ന് വൻ കരഘോഷമാണുയർന്ന

ത്. നരേന്ദ്രമോദി- എൽഡിഎഫ് ബന്ധത്തെക്കുറിച്ചും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാപ്രസംഗത്തിലും ക്ഷേത്രങ്ങളെക്കുറിച്ചും മതത്തെക്കുറിച്ചും പറയുന്ന മോദി എൽഡിഎഫ് ശബരിമലയിൽനിന്ന് അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചു ചെമ്പ് വെച്ച കാര്യം മിണ്ടുന്നില്ലെന്നും, അദ്ദേഹത്തിന് കേരളത്തിലെത്തുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ പിന്തുണയ്ക്കണോ എന്നതിൽ സംശയമാണ് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതുപോലെ നരേന്ദ്ര മോദി കേരളത്തിൽ എൽഡിഎഫിനെയാണ് പിന്തുണയ്ക്കുന്നത് എന്നും അദ്ദേഹം യുഡിഎഫ് സർക്കാർ വരാൻ ആഗ്രഹിക്കുന്നില്ല എന്നും രാഹുൽ അവകാശപ്പെട്ടു.

 എൽഡിഎഫ് സർക്കാർ വന്നാൽ മാത്രമേ അഴിമതി ചെയ്യാൻ അവരെ നിയന്ത്രിക്കാനാകു എന്ന് മോദിക്ക് അറിയാം എന്നും എൽഡിഎഫിന് ഡൽഹിയിലെ മോദി സർക്കാരിനെ വെല്ലുവിളിക്കാനാകില്ലെന്നും അതുകൊണ്ട് കേരളത്തിലെ എൽഡിഎഫിനെ ശക്തിപ്പെടുത്താനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുൽഗാന്ധി ആരോപിച്ചു.