പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് ; ആദ്യഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും

Apr 20, 2026 - 14:20
Apr 20, 2026 - 14:31
 0  2
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് ; ആദ്യഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന തൃണമൂൽ കോൺഗ്രസ്സും അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയും തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. അതേസമയം, നിലവിൽ സംസ്ഥാന നിയമസഭയിൽ അംഗങ്ങളില്ലാത്ത സി.പി.ഐ.എം ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് ബി.ജെ.പിക്കായി വമ്പൻ പ്രചാരണ റാലികൾ നയിക്കുന്നത്. മറുഭാഗത്ത് മമതാ ബാനർജിയും തൃണമൂലിനായി സംസ്ഥാനത്തുടനീളം സജീവമാണ്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതനുസരിച്ച് 150 കമ്പനി കേന്ദ്ര സായുധ പോലീസ് സേന കൂടി സംസ്ഥാനത്തെത്തി. ആകെ 2,550 സേനാംഗങ്ങളെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.