രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; ആവശ്യം ശക്തമാക്കി നേതാക്കൾ

ആരോപണങ്ങൾ ശക്തമാകുമ്പോൾ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കോൺഗ്രസ് നേതാക്കൾ. രാഹുൽ രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്നും ഇതേ ആവശ്യവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ നിരവധി നേതാക്കൾ രംഗത്തെത്തി. രാഹുൽ പദവിയിൽ തുടരുന്നതിൽ ലീഗിനും അതൃപ്തിയുണ്ട്.
അതേസമയം രാഹുൽ രാജിവെക്കണമെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഉറച്ചുനിൽക്കുമ്പോൾ, പാർട്ടിയിലെ ഒരു വിഭാഗം അതിനെ എതിർക്കുകയാണ്. രാഹുൽ രാജി വെക്കണമെന്ന് നേതാക്കളുമായുള്ള കൂടിയാലോചനയിൽ ചെന്നിത്തലയും നിലപാട് അറിയിച്ചു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയാണ് നേതാക്കൾക്കുള്ളത്
ഗൗവരവതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്ന് വന്നിട്ടുള്ളത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.