ആദ്യ ഘട്ട വോട്ടെടുപ്പിൽ 70% പോളിം​ഗ്; രണ്ടാംഘട്ട വോട്ടെടുപ്പ് ജില്ലകളിൽ കലാശക്കൊട്ട്

Dec 9, 2025 - 18:31
Dec 9, 2025 - 18:39
 0  1
ആദ്യ ഘട്ട വോട്ടെടുപ്പിൽ  70% പോളിം​ഗ്;  രണ്ടാംഘട്ട വോട്ടെടുപ്പ് ജില്ലകളിൽ കലാശക്കൊട്ട്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ 7 ജില്ലകളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 6 മണിവരെയായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ ആദ്യഘട്ടത്തിൽ 70 ശതമാനം പോളിം​ഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമയം കഴിഞ്ഞും ക്യൂവിൽ ഉണ്ടായിരുന്നവർക്ക് അത് കഴിഞ്ഞും വോട്ട് ചെയ്യാൻ അവസരം നൽകി. 

ആറരയ്ക്കുള്ള കണക്ക് പ്രകാരം 70.28 ശതമാനമാണ് പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 73.96 ശതമാനമാണ് ഇവിടുത്തെ പോളിങ്. കുറവ് പോളിങ് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ് 66.35%.

എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ ചെറിയ സംഘർഷങ്ങൾ നടന്നിരുന്നു. കിഴക്കമ്പലത്ത് പോളിങ്ങിനിടെ സംഘർഷമുണ്ടായിരുന്നു. എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ മാധ്യമപ്രവർത്തകർക്കു നേരെ കയ്യേറ്റം നടത്തി. വഞ്ചിയൂരിൽ ട്രാൻസ് വിഭാ​ഗത്തെ വച്ച് സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി ആരോപിച്ചു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായി.

അതേസമയം  രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 11ന് ആണ്.തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ മറ്റന്നാളാണ് വിധിയെഴുത്ത്. പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു.  ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. നാളെ വീടുകള്‍ കയറിയിറങ്ങി അവസാനവട്ടം വോട്ടുകള്‍ ഉറപ്പാക്കുന്നതിന്റെ തിരക്കിലായിരിക്കും സ്ഥാനാര്‍ഥികള്‍.