പൂക്കാലം മുടിയിൽ ചൂടി: കവിത

പൂക്കാലം മുടിയിൽ ചൂടി: കവിത

ഷീല ജഗധരൻ, തൊടിയൂർ

 

പൂക്കാലം മുടിയിൽ ചൂടി

കനിവിൻ്റെ തട്ടവുമിട്ട്

പൂക്കാരി പെണ്ണായ് ഞാനീ

മൺകുടിലിൽ വാഴുന്നല്ലോ?

 

മഴവില്ലണി മുകിൽ പോലെൻ്റെ

വാർമുടിയിൽ തഴുകാനായി

മണമുള്ളൊരു ചെറുകാറ്റായി

പൂ വണ്ടേ എത്തിടാമോ?

 

മണമെല്ലാം തീരുംമുമ്പേ

അരികത്തു വന്നീടുമോ?

തൂമഞ്ഞിൻ വിരലാലെൻ്റെ

ഉടൽ തൊട്ടു നിന്നിടില്ലേ

 

പുലരിച്ചെന്താമര ഞാനീ

പുഞ്ചിരിയും തൂകി കൊണ്ട്

കിളിവാതിലിൻ വിടവിൽ കൂടി

കണവന്നായ് കാതോർക്കുന്നു

 

മണ്ണിൻ്റെ മകളാകും ഞാൻ

വിണ്ണിനെ പ്രേമിക്കുമ്പോൾ

ആദിത്യ ദേവൻ്റെ വിരലാലെൻ

മെയ്യിൽ തഴുകു

 

ഷീല ജഗധരൻ, തൊടിയൂർ